കെ എസ് എസ് പി യു അരിക്കുളം യൂണിറ്റ് കുടുംബ സംഗമം നടത്തി



കെ എസ് എസ് പി യു അരിക്കുളം യൂണിറ്റ് കുടുംബ സംഗമം അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം സി അപ്പുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
കൈത്താങ്ങ് വിതരണം കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ. കെ. മാരാർ ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ യോഗ ക്ലാസ് നടത്തി. യൂണിറ്റ് പ്രസിഡന്റ് സി. രാധ അധ്യക്ഷയായി. പി. ബാലഗോപാൽ, ചേനോത്ത് ഭാസ്കരൻ, ടി. സുരേന്ദ്രൻ, എ. ഹരിദാസൻ, ബാലകൃഷണൻ കിടാവ്, കെ. കെ. കൃഷ്ണൻ മാസ്റ്റർ, രാജൻ തുറശേരി, സുനിൽകുമാർ കോളിയോട്ട്, കുയ്യലക്കണ്ടി ശ്രീധരൻ, സോമിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു. കെ. എം. ബിജു നാടൻ പാട്ട് അവതരിപ്പിച്ചു. സെക്രട്ടറി കെ. പി. ഉല്ലാസ് സ്വാഗതവും പി. ദാമോദരൻ നന്ദിയും പറഞ്ഞു.








