കെ എഫ് എ അക്കാദമി യൂത്ത് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് വൈകീട്ട് 4ന്



കോഴിക്കോട് ജില്ല ഫുട്ബോള്‍ അസോസിയേഷന് കെ എഫ് എ അക്കാദമി യൂത്ത് ചാമ്പ്യന്‍ഷിപ്പ് 2023 അണ്ടര്‍ 17 വിഭാഗം മത്സരങ്ങള്‍ കൊയിലാണ്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനല്‍ ആദ്യ മത്സത്തില്‍ എച്ച് എം സി എ (ഗോകുലം) ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കടത്തനാട് രാജാസ് അക്കാദമിയെ പരാജയപ്പെടുത്തി.
കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍, മുന്‍ യൂണിയന് ബാങ്ക്, മഹാരാഷ്ട്ര ഫുട്ബോള്‍ താരം ഋഷിദാസ് കല്ലാട്ട് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. കേരള ഫുട്ബോള്‍ അസോസിയേഷന് സെന്‍ട്രല്‍ കൗണ്‍സില്‍ മെംബര്‍ സി. കെ. അശോകന് അനുഗമിച്ചു.
രണ്ടാമത്തെ മത്സരത്തില്‍ എ സി മിലാന് സ്കോര്‍ ലൈന്‍ ടൈഗേര്‍സിനെ പരാജയപ്പെടുത്തി. കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ എ. ലളിത കളിക്കാരെ പരിചയപ്പെട്ടു. കെ. ടി. വിനോദ്കുമാര്‍ അനുഗമിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് ഫൈനല്‍ മത്സരത്തില്‍ എ സി മിലന് അക്കാദമിയും എച്ച് എം സി എ (ഗോകുലം) യും മത്സരിക്കും.








