വടക്കന്‍ മേഖല നവരാത്രി മഹോത്സവങ്ങള്‍ക്ക് മൂടാടി ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട് മൂടാടി ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 20 വെള്ളിച മുതല്‍ 22 ഞായര്‍ വരെ വിപുലമായി ആഘോഷിക്കും. പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ പൂര്‍ണ്ണ അനുഗ്രഹത്തോടെ വൈദിക് ധര്‍മ സന്‍സ്ഥാന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ബാഗ്ലൂര്‍ വേദവി ജ്ഞാന്‍ മഹാവിദ്യാ പീഠത്തിലെ പുരോഹിത ശ്രേഷ്ഠന്‍മാരും ആശ്രമത്തിലെ സന്യാസിമാരുടേയും നേതൃത്വത്തില്‍ മഹാക്ഷേത്രങ്ങളില്‍ നടത്താറുള്ള മഹാ ചണ്ഡികാഹോമം ഗുരുജിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരവും ശാസ്ത്രീയമായും ഒക്ടോബര്‍ 22 ന് ഞായറാഴ്ച രാവിലെ നടത്തുന്നു.
മഹാഗണപതി ഹോമം, നവഗ്രഹ ഹോമം, വാസ്തു ശാന്തി ഹോമം, രുദ്ര ഹോമം, മഹാസുദര്‍ശന ഹോമം എന്നിവ നടക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ നാലു ജില്ലകള്‍ ഉള്‍പ്പെട്ട വടക്കന്‍ മേഖലാ നവരാത്രി ആഘോഷമാണ് മൂടാടി ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ നടക്കുന്നത്.
മൂടാടി ആശ്രമം അഡ്മിനിസ്‌ട്രേറ്റര്‍ ബ്രഹ്മചാരി മിഥുന്‍ജി, അപ്പക്‌സ് ബോഡി മെമ്പര്‍ പി. സുരേന്ദ്രന്‍, ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചര്‍ സജീവന്‍ പല്ലവി, ആര്‍ട്ട് ഓഫ് ലിവിംഗ് ജില്ലാ സെക്രട്ടറി രമണന്‍ എന്നിവര്‍ കൊയിലാണ്ടി പ്രസ്സ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.