മത്സ്യ ബന്ധനത്തിന് പോയ അഞ്ച് വള്ളങ്ങള്‍ കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട 9 പേരെ രക്ഷപ്പെടുത്തി



കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ അഞ്ച് വള്ളങ്ങള്‍
കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട 9 പേരെ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് റിസ്ക്യൂടീം രക്ഷപ്പെടുത്തി. 10 നോട്ടീക്കല്‍ അകലെയാണ് അപകടം നടന്നത്. ശനിഴ്ചരാത്രി 9.30 ഓടെയാണ് സംഭവം.
വൈഷ്ണവം, ശിവാര്‍ച്ചന, സി.സി കൃഷ്ണ, ഹരേകൃഷ്ണ, ശിവനാമം എന്നീ വള്ളങ്ങളാണ് മറിഞ്ഞത്. ഇതിലുണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്. ശക്തമായ കാറ്റിലും തിരയില്‍പ്പെട്ട് തോണി മറിഞ്ഞതോട റിസ്ക്യൂടീമില് വിവരം അറിയിച്ചത്.
രണ്ട് വള്ളത്തിലുണ്ടായിരുന്നരെ രക്ഷപ്പെടുത്തി കരയില്‍ എത്തിക്കുകയും
തുടര്‍ന്ന് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരെ ഇന്ന് പുലര്‍ച്ചയോടെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.
രക്ഷാപ്രവര്‍ത്തനത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ മേല്നേട്ടംവഹിച്ചു. സി.പി.ഒ ഷാജി മൂടാടി, റസ്ക്യൂ ഗാര്‍ഡുമായ കെ. വി. മിഥുന്, ടി. നിധീഷ് എന്നിവര്‍ പങ്കെടുത്തു.








