വെർച്ചൽ കോടതികളുടെ പ്രവർത്തനം വേഗത്തിലാക്കണം

കോഴിക്കോട്: വെർച്ചൽ കോടതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ഇന്റർനെറ്റ് ഡി ടി പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ അംഗത്വ വിതരണ കൺവെൻഷൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് എ.ഐ ക്യാമറകളും വിവിധ വകുപ്പുകളും ചുമത്തിയിട്ടുള്ള പിഴ തുക അടവാനാവാതെ പ്രയാസപ്പെടുകയാണെന്നും ഇതുമൂലം വാഹനങ്ങൾ കരിപ്പട്ടികയിൽ ഉൾപ്പെടുന്ന സാഹചര്യമുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

വെർച്ചൽ കോടതികളുടെ പ്രവർത്തനക്ഷമമല്ലാത്തത് കൊണ്ട് കുറ്റപത്രം സമർപ്പിക്കാതെ ആയിരക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്നതായും അസോസിയേഷൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബിജു അനത അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശരത് നടുവണ്ണൂർ , സംസ്ഥാന സമിതി അംഗം അശോകൻ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!