കുട്ടവഞ്ചി ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം : ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചു

കുറ്റ്യാടി പുഴയുടെ തിരുവള്ളൂർ ഭാഗത്ത് ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ കുട്ടവഞ്ചി ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയതിന് നടപടി സ്വീകരിച്ചു. കുട്ടവഞ്ചിയിൽ ഗിൽ നെറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ കർണ്ണാടക സ്വദേശിയായ ചന്ദുവിന്റെ ഫൈബർ കൊട്ടവഞ്ചിയിൽ വലയും ഗിൽനെറ്റും മത്സ്യങ്ങളും മറൈൻ എൻഫോഴ്സ്മെന്റ് വിംഗിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു.

വടകര മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദിൽന ഡി എസ് , മറൈൻ എൻഫോഴ്സ്മെന്റിലെ എസ്. സി. പി.ഒ രാജൻ, സി.പി. ഒ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പിടിച്ചെടുത്ത മത്സ്യങ്ങൾ ലേലം ചെയ്ത് വില സർക്കാരിലേക്ക് ഒടുക്കി. പിഴയായി 5000 രൂപയും കക്ഷികളിൽ നിന്ന് ഈടാക്കി.

കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും ആക്ടും ചട്ടവും പ്രകാരം രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. അനധികൃതമായി ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!