പേരാമ്പ്രയില്‍ പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ വാഹനം ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.



പേരാമ്പ്ര : പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ വാഹനം ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഉണ്ണിക്കുന്ന് ചാലിലെ ചാലില്‍ വേലായുധന്‍ (75) ആണ് മരിച്ചത്. ഇന്ന് കാലത്ത് ചെമ്പ്ര റോഡില്‍ മിനി ബൈപ്പാസിന് സമീപം ആയടത്തില്‍ താഴെ ഭാഗത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.
സമീപത്ത് തന്നെ ഇടിച്ച വാഹനവും ഉണ്ട്. പെട്രോളിംഗ് നടത്തുന്ന പൊലീസാണ് മൃതദേഹംകണ്ടത്. കൂരാച്ചുണ്ട് പെട്രോള്‍ പമ്പ് മുന്‍ ജീവനക്കാരനാണ്്. ഭാര്യ വനജ. മക്കള്‍ ലിന്‍സി, ലിനി. സഹോദരങ്ങള്‍ ശങ്കരന്‍, സരോജനി, ബാബു










