മേലടി ബ്ലോക്ക് പഞ്ചായത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയിൽ വൈസ് പ്രസിഡന്റ് പി. പ്രസന്ന അധ്യക്ഷത വഹിച്ചു.

വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.എം രവിന്ദൻ, മഞ്ഞകുളം നാരായണൻ, ലിന പുതിയെടുത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി ബാലൻ എന്നിവർ സംസാരിച്ചു. ഐ.എൽ.ഒ മാസ്റ്റർ ട്രെയിനർ ഷിബു ഷൈൻ വി.സി സംരംഭകത്വ പ്രാധാന്യം. മാർക്കറ്റിംഗ് എന്നിവയെ കുറിച്ച് സമഗ്രമായ ക്ലാസ്സ് നയിച്ചു. മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധിഷ് കുമാർ വി.കെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളെപ്പറ്റി സംസാരിച്ചു.

മേലടി ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തിലെ വ്യവസായ വകുപ്പ് ഇ.ഡി.ഇ മാരായ അമൽജിത്ത്, നവനിത്, അബിൻ രാജ്, ഹഷ്ബി, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസർ ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!