ആയൂർവേദ കോളജ് ആശുപത്രിയിൽ ഒഴിവുകൾ

ആയൂർവേദ കോളജ് ആശുപത്രിയിൽ ഒഴിവുകൾ

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർആയൂർവേദ നഴ്സ്ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും. സാനിട്ടേഷൻ വർക്കർ തസ്തികയിൽ വനിത -2പുരുഷൻ – 2 എന്നിങ്ങനെയാണ് ഒഴിവുകൾ. സെപ്റ്റംബർ 20നു നടക്കുന്ന ഇന്റർവ്യൂവിൽ ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുള്ളവർക്കു പങ്കെടുക്കാം.

ആയൂർവേദ നഴ്സ് തസ്തികയിൽ വനിത -4പുരുഷൻ – 3 എന്നിങ്ങനെയാണ് ഒഴിവുകൾ. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ നഴ്സ് കോഴ്സ് വിജയിച്ചവർക്ക് സെപ്റ്റംബർ 26നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ആയൂർവേദ തെറാപിസ്റ്റ് തസ്തികയിൽ വനിതപുരുഷ വിഭാഗങ്ങളിൽ മൂന്നു വീതം ഒഴിവുകളുണ്ട്. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപി കോഴ്സ് വിജയിച്ചവർക്ക് സെപ്റ്റംബർ 28നു നടക്കുന്ന അഭിമഖത്തിൽ പങ്കെടുക്കാം.

മൂന്നു തസ്തികകളിലും 500 രൂപയാണു ദിവസ വേതനം. താത്പര്യമുള്ളവർ വയസ്വിദ്യാഭ്യാസ യോഗ്യതപ്രവൃത്തി പരിചയംവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റയും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സൂപ്രണ്ടിന്റെ ഓഫിസിൽ ഹാജരാകണം. ഇന്റർവ്യൂ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ 11 വരെയായിരിക്കും രജിസ്ട്രേഷൻ. ഇന്റർവ്യൂ 10ന് ആരംഭിക്കും. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് 0471 2471632.

എഞ്ചിനീയറിംഗ് കോളേജിൽ താത്കാലിക നിയമനം

ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ , ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.  കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക്  കമ്പ്യൂട്ടർ  സയൻസ് / ഐ ടി യിലുള്ള ബി ടെക് ബിരുദമോ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എം സി എ /ബി ടെക് പ്ലസ് പി.ജി.ഡി.സി.എ, എ ലെവൽ / ഫിസിക്സ്, കെമിസ്ട്രി, മാത്സ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലുള്ള പിജി പ്ലസ് പി. ജി. ഡി. സി. എ എ ലെവൽ എന്നിവയാണ് യോഗ്യത.

ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ തസ്തികയിലെ നിയമനത്തിന് പ്രസ്തുത ട്രേഡിൽ  ഐ ടി ഐ /  ഡിപ്ലോമാ ആണ് യോഗ്യത. മുൻ പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റ,  വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ , പകർപ്പ് എന്നിവ  സഹിതം ബുധനാഴ്ച  ( 13 )രാവിലെ 11 ന്  കോളജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 232477,233250 , www.gecidukki.ac.in

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്‌പോട്ട് അഡ്മിഷൻ 12 ന്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കളമശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജിന്റെ നിയന്ത്രണത്തിൽ നടത്തപ്പെടുന്ന ഫാഷൻ ഡിസൈനിങ് 2 വർഷ കോഴ്‌സുകളിലേക്ക് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് കളമശ്ശേരിഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് തമ്മനംഎന്നീ സ്ഥാപനങ്ങളിലേക്ക് 2023-24 വർഷത്തേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12 ന് കളമശ്ശേരി പോളിടെക്‌നിക്കിൽ നടക്കും.

രജിസ്‌ട്രേഷൻ സമയം രാവിലെ 9.30 മുതൽ 10.30 വരെ. ജനറൽ വിഭാഗത്തിന് 1625 രൂപയും എസ്.സിഎസ്.ടിഒ.ഇ.സി വിഭാഗത്തിന് 1300 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്കും സമയക്രമത്തിനും www.polyadmission.org/gifd എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0484-2550209, 9495821897/ 9747906411/ 9447110012.

ഐ.ഐ.ഐ.സിയിൽ തൊഴിൽ പരിശീലനം

           കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ടെക്‌നിഷ്യൻതല തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻഅസിസ്റ്റന്റ് ഇലക്ട്രീഷ്യൻപ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്ന പ്ലംബർ ജനറൽ ലെവൽ – 4, എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ – 4, ഐ.ടി.ഐ സിവിൽ സർവേയർ പാസായവർ/ഡിപ്ലോമ സിവിൽ പാസായവർ/ ബിടെക് സിവിൽ കോഴ്‌സ് പൂർത്തീകരിച്ചവർ എന്നിവർക്ക് അപേക്ഷിക്കാവുന്ന ഹ്രസ്വകാല പരിശീലനമായ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ സർവെയിങ് എന്നിങ്ങനെയാണ് പരിശീലനങ്ങൾ.

എല്ലാ പരിശീലനങ്ങൾക്കും നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ അംഗീകാരത്തോടെയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്ന സൂപ്പർവൈസറി പരിശീലനമായ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. അപേക്ഷകർ 18 വയസ് പൂർത്തീകരിച്ചവരായിരിക്കണം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സ്ഥാപനത്തിൽ നേരിട്ട് ഹാജരായും അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് www.iiic.ac.in. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25. ക്ലാസുകൾ ഒക്ടോബർ 3 നു ആരംഭിക്കും. വിവരങ്ങൾക്ക്: 8078980000.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!