ഗാന്ധി പഥം തേടി; യാത്രാ സംഘം പോർബന്തർ സന്ദർശിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധിപഥം തേടി പഠന പോഷണ യാത്ര ഗാന്ധിജിയുടെ ജന്മസ്ഥലമായ പോർബന്തർ സന്ദർശിച്ചു.
പോർബന്തറിലെ ഗാന്ധിജിയുടെ പേരിലുള്ള പൊതു വിദ്യാലയത്തിലെ കുട്ടികളുമായി സംവദിക്കാൻ യാത്രാ സംഘം വിദ്യാലയത്തിലെത്തി. വിദ്യാലയത്തിൽ കുട്ടികൾ കലാപ്രകടനങ്ങൾ നടത്തി. തീം സോംഗ്, കളരിപ്പയറ്റ്, ജയ്ഹോയുടെ ദൃശ്യാവിഷ്കാരണം എന്നിവ അവതരിപ്പിച്ചു. നൃത്തവും ദേശഭക്തിഗാനങ്ങളും അവതരിപ്പിച്ച് വിദ്യാലയവും യാത്രാ സംഘത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു.
ജില്ലയുടെ യാത്രാ സ്മൃതി ഫലകം പോർബന്തർ എം കെ ഗാന്ധി ഗവ.സ്കൂൾ പ്രിൻസിപ്പൽ ചാണക്യന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നൽകി. യാത്രാ സംഘം ഗാന്ധിജിയുടെയും കസ്തൂർബയുടെയും ഭവനങ്ങൾ സന്ദർശിച്ചു.
കോഴിക്കുഞ്ഞുങ്ങൾ വില്പനക്ക്
പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ബി.വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ആവശ്യമുളളവർ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ 9495000919, 9495000916 എന്നീ നമ്പറുകൾ ബന്ധപ്പെടുക.