ആറര മണിക്കൂറോളം കടലില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി മത്സ്യ തൊഴിലാളിയെ കൊയിലാണ്ടി ആഴകടലില്‍ നിന്ന്‌ രക്ഷപ്പെടുത്തി.

കൊയിലാണ്ടി:  ആറര മണിക്കൂറോളം കടലില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി മത്സ്യ തൊഴിലാളിയെ കൊയിലാണ്ടി ആഴകടലില്‍ നിന്ന്‌ രക്ഷപ്പെടുത്തി. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഫിഷറീസ് പോലീസും, അണ്ണൈ വേളാങ്കണ്ണി ബോട്ടിലുള്ള മത്സ്യതൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തിരുവനതപുരം കൊല്ലങ്കോട് സ്വദേശി സ്റ്റീഫനെയാണ്  രക്ഷപ്പെടുത്തിയത്‌.
ഞായറാഴ്ച പുലര്‍ച്ചെയാണ് അണ്ണൈ വേളാങ്കണ്ണി ബോട്ട് ബേപ്പൂരില്‍ നിന്ന്‌ ആറു പേരുമായി മത്സ്യബന്ധനത്തിനു പുറപ്പെട്ടത്‌. അബദ്ധത്തില്‍ കടലില്‍ വീണ സ്റ്റീഫന്‍   നീന്തി പിടിച്ച് നിന്നതാണെന്ന് ഒപ്പംമുള്ളവര്‍ പറയുന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി,  കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം ഏകോപിച്ചത് ഫിഫിഷറീസ് എന്‍ഫോഴ്‌സ് മെന്റ് അസി. ഡയറക്ടര്‍ സുധീറാണ്‌.  മറെറയ്ന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി പി ഒ ഷാജി കെ. കെ , റസ്‌ക്യൂ ഗാര്‍ഡ് സുമേഷ്, ഹമിലേഷ്, മിഥുന്‍, നിധീഷ്, അമര്‍നാഥ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!