ഓണം ഫെസ്റ്റ് 23 നാഗരികം; എം ടി ഫിലിം ഫെസ്റ്റിവൽ സിനിമ പ്രദർശനവും സാംസ്കാരിക സദസ്സും


കൊയിലാണ്ടി നഗരസഭയുടെ ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നാഗരികത്തില്‍ എം ടി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. കടവ്, ഓളവും തീരവും, നിര്‍മ്മാല്യം എന്നീ സിനിമകളായിരുന്നു ടൗണ്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചത്.
വൈകീട്ട് നടന്ന സാംസ്‌കാരിക സദസ്സ് ചലച്ചിത്ര നടന്‍ അഡ്വ. സി. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ. എ. ഇന്ദിര, രജീഷ് വെങ്ങളത്തുകണ്ടി, ജിഷ പുതിയേടത്ത്, മെമ്പര്‍ സെക്രട്ടറി വി. രമിത, എന്‍. ഇ. ഹരികുമാര്‍, വി. കെ. രേഖ, സി. ഡി. എസ് അധ്യക്ഷതയ കെ. കെ. വിബിന, എം. പി. ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.








