ഡിപ്ലോമ ഇന്‍ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോഴ്സ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്.
അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് 26. കൂടുതൽ വിവരങ്ങൾക്ക് : 0471 2570471, 9846033009, 9846033001 www.srccc.in