കാപ്പാ നിയമം: സിമ്പോസിയം സംഘടിപ്പിച്ചു
കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തന (തടയൽ) നിയമത്തെ സംബന്ധിച്ച് കാപ്പാ അഡ്വൈസറി ബോർഡിന്റെ നേതൃത്വത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി കാപ്പാ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് അനിൽകുമാർ എൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ എ ഗീത അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി (കോഴിക്കോട് റൂറൽ) ആർ കറുപ്പസ്വാമി ആമുഖ പ്രഭാഷണം നടത്തി. കാപ്പാ അഡ്വൈസറി ബോർഡ് മെമ്പർമാരായ മുഹമ്മദ് വസിം, അഡ്വ പി.എൻ സുകുമാരൻ എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
പരിപാടിയിൽ സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയ്ൻ, എ.ഡി.എം സി മുഹമ്മദ് റഫീഖ്, വടകര ആർ.ഡി.ഒ ബിജു കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലാ പോലീസ് മേധാവി (കോഴിക്കോട് സിറ്റി) രാജ്പാൽ മീണ സ്വാഗതവും ജില്ലാ ലോ ഓഫീസർ സേവ്യർ കെ.കെ നന്ദിയും പറഞ്ഞു. കോഴിക്കോട് സിറ്റിയിലും റൂറൽ പോലീസ് പരിധിയിലും കാപ്പ കേസുകൾ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.








