സുരേഷ് മേപ്പയ്യൂർ അനുസ്മരണം ആഗസ്ത് 12 ന്
മേപ്പയ്യൂർ: നാടകകൃത്തും എഴുത്തുകാരനുമായിരുന്ന സുരേഷ് മേപ്പയ്യൂർ അനുസ്മരണം ആഗസ്ത് 12 ന് മേപ്പയ്യൂർ എൽ. പി. സ്കൂളിന് സമീപം റിഥം ഹാളിൽ നടക്കും.
പ്രശസ്ത നാടക പ്രവർത്തകനും എഴുത്തുകാരനുമായ രാജൻ തിരുവോത്ത് ഉദ്ഘാടനം ചെയ്യും.
മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. മേപ്പയൂർ ബാലൻ, പി. കെ. പ്രിയേഷ് കുമാർ, വി. പി. സതീശൻ, സത്യൻ മേപ്പയ്യൂർ, സോണിമ,
സ്നേഹ അമ്മാറത്ത്, ശ്രുതി വൈശാഖ്, വിനീഷ് ആരാധ്യ, ബൈജു മേപ്പയ്യൂർ, എം. ശിവദാസൻ എന്നിവർ സംസാരിക്കും. തുടർന്ന് പ്രശസ്ത ഗായകർ അണിനിരക്കുന്ന മെഹ്ഫിൽ രാവ് നടക്കും.






