രാജ്യത്തിന്റെ ഭരണഘടനയും, ജനാതിപത്യ മതേതരമൂല്യങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിഷ്‌കാസനം ചെയ്യാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണം: മുല്ലപ്പള്ളി രാമചന്ദ്രൻ

രാജ്യത്തിന്റെ ഭരണഘടനയും, ജനാതിപത്യ മതേതരമൂല്യങ്ങളും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ നിഷ്കാസനം ചെയ്യാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ള ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടി ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരക സ്ഥൂപത്തിന് സമീപം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി സി സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. വി. പി. ഭാസ്കരൻ ദേശീയോത്ഗ്രദന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ പി സി സി മെമ്പർമാരായ പി. രത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, ഡി സി സി ഭാരവഹികളായ സുനിൽ മടപ്പള്ളി, രാജേഷ് കീഴരിയൂർ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ. മുരളീധരൻ, വി. ടി. സുരേന്ദ്രൻ, കെ. വി. ശോഭന, വിജയൻ കണ്ണൻചേരി, സത്യനാഥൻ മാടൻചേരി, അജയ് ബോസ്സ്, ഷബീർ എളവനകണ്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!