വനിതാ ലൈബ്രേറിയൻമാരെ ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കുക

കൊയിലാണ്ടി: ഗ്രാമീണ ഗ്രന്ഥശാലകൾക്ക് കീഴിൽ, വീടുകളിൽ പുസ്തക വിതരണം നടത്തുന്ന വനിതാ ലൈബ്രേറിയൻമാരെ അലവൻസിൽ നിന്ന് ഒഴിവാക്കാനുള്ള ലൈബ്രറി കൗൺസിലിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് താലൂക്ക് ലൈബ്രേറിയൻസ് യൂണിയൻ എക്സിക്കുട്ടിവ് യോഗം ആവശ്യപ്പെട്ടു.

കുടിശ്ശികയായ അലവൻസ് ഉടൻ വിതരണം ചെയ്യണമെന്നും, ഓണം ഉത്സവബത്ത ഒരു മാസത്തെ അലവൻസിന് തുല്യമായ തുകയാക്കി വർദ്ധിപ്പിക്കണമെന്നും
യോഗം ആവശ്യപ്പെട്ടു.

ആഗസ്ത് – 8 ന് നടത്താൻ നിശ്ചയിച്ച സെക്രട്ടറിയേറ്റ് ധർണ്ണ വിജയിപ്പിക്കാൻ തീരുമാനിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പി. കെ. ബാലൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുരളീധരൻ നടേരി, കെ. എസ്സ്. എൽ. യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിനോദ് കുമാര്‍, സിന്ധു കെ ആവള എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!