അക്ഷരം പ്രതിഭാസംഗമം

അക്ഷരം പ്രതിഭാസംഗമം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ പന്തലായനി യു പി സ്‌കൂളില്‍ നിന്നും 1993-94 പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രൂപം കൊടുത്ത കൂട്ടായ്മയാണ് അക്ഷരം. കൊയിലാണ്ടി ഐ എം എ ഹാളില്‍ നടന്ന പ്രതിഭാ സംഗമത്തില്‍ ചൈനയില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ജു -ജിട്‌സു ഇനത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ച അങ്കിത ഷൈജു, സ്‌കൂള്‍ തലങ്ങളില്‍ വിവിധ ഇനങ്ങളില്‍ വിജയിച്ച കുട്ടികള്‍, കനറാ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുന്ന അനൂപ് പ്രേമനന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!