അനുസ്മരണവും വാർഷികാഘോഷം ഉദ്ഘാടനവും നടത്തി

മേപ്പയ്യൂർ: ഒരു വർഷം നീണ്ടു നിൽക്കുന്ന ജനകീയ വായനശാല & ലൈബ്രറി മേപ്പയ്യൂരിന്റെ എഴുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്ഥാപകാംഗങ്ങളിൽ പ്രമുഖനും ദീർഘകാലം പ്രസിഡണ്ടുമായി പ്രവർത്തിച്ചിരുന്ന സി. ചാത്തുക്കുട്ടി അടിയോടി അനുസ്മരണവും നടന്നു.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. എ.സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രഥമ സി. ചാത്തുക്കുട്ടി അടിയോടി സ്മാരക ജനകീയ സാഹിത്യ പുരസ്കാരം വിമീഷ് മണിയൂരിന് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ സമർപ്പിച്ചു. കെ. കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രസന്ന ലോഗോ പ്രകാശനം ചെയ്തു. ഡിജിറ്റൽ ലൈബ്രറി പ്രഖ്യാപനം താലൂക്ക് ലൈബ്രറി സെക്രട്ടറി കെ. വി. രാജൻ നടത്തി. സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് നേടിയ മേപ്പയ്യൂർ ബാലൻ, യുവതി ബസ് ഡ്രൈവർ അനുഗഹ, എസ്. എസ്. എൽ. സി, പ്ലസ് ടു ഉന്നത വിജയികൾ വിവിധ മത്സരങ്ങളിലെ വിജയികൾ എന്നിവർക്ക് അനുമോദനവും നൽകി.

എം. പി. അനസ് സാംസ്കാരിക പ്രഭാഷണം നടത്തി. കെ. കെ. നിഷിത, കെ. എം. വിനോദൻ,കെ. കെ. മൊയ്തി, വി. വി. നസ്റുദീൻ, കെ. എം. രവീന്ദ്രൻ, വി.സി.രാധാകൃഷ്ണൻ, വി.എ.ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.രതീഷ് സ്വാഗതവും ട്രഷറർ എൻ. പി. അനസ് നന്ദിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!