അനധികൃത തെരുവ് കച്ചവടവും വാഹന പാർക്കിങ്ങും അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി സമിതി

കോഴിക്കോട്:  നഗരത്തിനുള്ളിലെ അനധികൃത തെരുവ് കച്ചവടവും വാഹന പാർക്കിങ്ങും യാത്രകാർക്കും വ്യാപാരികൾക്കും ഭീക്ഷണിയായതിനാൽ ഇതിന് അറുതി വരുത്തണമെന്ന് കോഴിക്കോട് കോർപ്പറേഷനോടും പോലീസ് ഉദ്യോഗസ്ഥരോടും വ്യാപാരി വ്യവസായി സമിതി സിറ്റി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സിറ്റി ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വി.കെ. സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു സി മൊയ്തീൻ കോയ അധ്യക്ഷത വഹിക്കുകയും വരുൺ ഭാസ്കർ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു

സൂര്യ അബ്ദുൽ ഗഫൂർ , എ ടി അബ്ദുള്ള കോയ , ഗഫൂർ രാജധാനി കെഎം റഫീഖ് . , സുനിൽ കുമാർ , , അസ്യ കൃഷ്ണകുമാർ എന്നിവർ സoസാരിച്ചു പുതിയ ഭാരവാഹികളായി സുനിൽ കുമാർ (പ്രസിഡൻ്റ് ) വരുൺ ഭാസ്കർ (സിക്രട്ടറി ) സി മൊയ്തീൻ കോയ ( ട്രഷറർ ) ഷൈജു ചീക്കിലോട്ട് നിസാർ അഹമ്മദ് , നവാസ് കോഴിശ്ശേരി (വൈ പ്രസിഡൻ്റ്) ഷഹതാ ബ് , അനീഷ് കുമാർ , ഷിനോജ് (ജോ സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!