വയോജനങ്ങള്‍ക്ക് ആരോഗ്യ ശില്പശാല
ചേമഞ്ചേരി: സെന്‍ ലൈഫ് ആശ്രമം 60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കു വേണ്ടി സൗജന്യ ആരോഗ്യ ശില്പശാല സംഘടിപ്പിക്കുന്നു. 2023 ജൂലായ് 16 ഞായറാഴ്ച രാവിലെ 8.30 മുതല്‍ വൈകു 5 മണി വരെ നടത്തുന്ന ശില്പശാല ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്യും.
യോഗ, ധ്യാനം, പ്രകൃതിജീവനം എന്നീ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി വാര്‍ദ്ധക്യത്തെ ആനന്ദകരമാക്കാനുള്ള പരിശീലനമാണ് ശില്പശാല. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9745747947, 9846339777