അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൻെറ കോഴിക്കോട് ജില്ലാ ഓഫീസിലേക്ക് ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക്, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്ത് വരുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിഫല സ്കെയിൽ 26,700- 60,300 രൂപ.

അപേക്ഷകർ വകുപ്പ് മേധാവിയുടെ നിരാക്ഷേപ സാക്ഷ്യപത്രവും ബയോഡാറ്റയും സഹിതം വഞ്ചിയൂരിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2372434, 0471 2572758.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജൂലൈ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി/പ്ലസ് ടു/ എസ്‌ എസ്‌ എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 7994449314

നാമനിര്‍ദ്ദേശ പത്രികകൾ ക്ഷണിച്ചു

കൃഷിവകുപ്പ്‌ മുഖേന നല്‍കുന്ന കാര്‍ഷിക മേഖലകളിലെ കര്‍ഷക അവാര്‍ഡുകൾക്കുളള അപേക്ഷകള്‍/നാമനിര്‍ദ്ദേശ പത്രികകൾ ക്ഷണിച്ചു. ജൂലൈ ഏഴിന് മുമ്പായി അപേക്ഷകള്‍ നാമനിര്‍ദ്ദേശ പത്രികകൾ കൃഷിഭവനുകളില്‍ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്‌.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്‌ ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി’ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്‌ ടു, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്‌. താല്പര്യമുള്ളവർ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 9526415698

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!