Wednesday, March 18, 2026
Latest:

Primeedition

Real news on-time

കേരളത്തിൽ ഒരു ഭരണമാറ്റം ജനം ആഗ്രഹിക്കുന്നതായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

കൊയിലാണ്ടി: കേരളത്തിൽ ഒരു ഭരണമാറ്റം ജനം ആഗ്രഹിക്കുന്നതായി
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മെയ് 4 ന് വരുന്ന തെരഞ്ഞെടുപ്പ് ഫലത്തോടെ ഇടത് ദുർഭരണം കേരളത്തിൽ അവസാനിക്കുമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.

കൊയിലാണ്ടിയിൽ അഡ്വ.കെ. പ്രവീൺ കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകര എം.പി ഷാഫി പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. കെ. സി. അബു, ടി. ടി. ഇസ് മാഇൽ , സി. വി. ബാലകൃഷ്ണൻ, വി. പി. ഭാസ്ക്കരൻ, വി. വി. സുധാകരൻ, മുരളി തോറോത്ത്, കെ. ടി. വിനോദൻ സംസാരിച്ചു.

മടത്തിൽ അബ്ദുറഹ്മാൻ (ചെയർമാൻ), മടത്തിൽ നാണു ( കൺവീനർ), വി. പി. ഭാസ്ക്കരൻ (ട്രഷറർ ) ആയി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

സ്ഥാനാർത്ഥി പ്രവീൺ കുമാറിനെ യു. ഡി. എഫ് പ്രവർത്തകർ നഗരത്തിൽ ഉജ്ജ്വല വരവേൽപ്പും, തുടർന്ന് നഗരം ചുറ്റി റോഡ് ഷോയും നടന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!