ഓണത്തിന് വിഷരഹിത പച്ചക്കറി
കൊയിലാണ്ടി: ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി ഒരുക്കുന്നതിന് സി. പി. ഐ എം ആഭിമുഖ്യത്തില്‍ സംയോജിത കൃഷി ക്യാമ്പയിന് പച്ചക്കറി കൃഷിക്ക് തുടക്കമായി.
ജില്ലാ തല ഉദ്ഘാടനം പൊയില്‍ക്കാവില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. ലതിക നിര്‍വ്വഹിച്ചു. ജില്ലാ കണ്‍വീനര്‍ കെ. കെ. ദിനേശന് അധ്യക്ഷതവഹിച്ചു.
കര്‍ഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വന്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, കെ. ഷിജു, എ. സി. ബാലകൃഷ്ണന്, ടി. വി. ഗിരിജ, പി. കെ. ബാബു, കെ. ബേബി സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.


