വേട്ടക്കളം മ്യൂസിക് പ്രോഗ്രാമിന്റെ ആദ്യഘട്ട സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ജനുവരി 24 നടക്കുന്ന പരിപാടിയുടെ ഭാഗമായി വടകര ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ പയ്യോളി, കൊയിലാണ്ടി സ്റ്റേഷന് ഓഫീസര്‍മാരാണ് പരിശോധനകള്‍ നടത്തിയത്.
സ്പെഷ്യല്‍ ബ്രാഞ്ച് സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ ഉറപ്പു വരുത്താനായി സംഘാടകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പോഗ്രാം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും, ടിക്കറ്റുകള്‍ ഓണ്‍ ലൈനിലും കൊയിലാണ്ടി ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ടും സ്വീകരിക്കാമെന്ന് സംഘടനകള്‍ അറിയിച്ചു.
സിംഗർമാരായ വേടൻ, അഞ്ജു ജോസഫ്, സൂരജ് സന്തോഷ് എന്നിവരെ അണി നിരത്തി എസ്ആർ3 പ്രൊഡഷൻ നേതൃത്വം നൽകും

vettakkalam.com







