ദേശീയപാതയില്‍ പിക്കപ്പ് ലോറി നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

 

കൊയിലാണ്ടി:  ചെങ്ങോട്ടുകാവില്‍ ദേശീയപാതയില്‍ പിക്കപ്പ് ലോറി നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്, കണ്ണൂരില്‍ നിന്ന് ചെങ്കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തു നിന്ന് നിയന്ത്രണം വിട്ട് അണ്ടര്‍പാസിന്റെ ഡിവൈഡറിലും ഭിത്തിയിലും ഇടിക്കുകയായിരുന്നു.

രാവിലെ 8 മണിയോട് കൂടിയാണ് അപകടം നടന്നത് ഡ്രൈവറെ അഗ്‌നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പിക്കപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!