ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം


ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം
കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്പറേഷന് (കാഡ്കോ) സംസ്ഥാനത്തെ പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്ക് അഞ്ചു ദിവസത്തെ സൗജന്യ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം നല്‍കും. കാഡ്കോ ഡാറ്റ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും പങ്കെടുക്കാം. യോഗ്യത: പത്താം ക്ലാസ് വിജയം. കുറഞ്ഞ പ്രായപരിധി: 18. ജനുവരി 16ന് രാവിലെ 10.30ന് കോഴിക്കോട് മാനാഞ്ചിറ എ.ജി റോഡിലെ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, പ്രായം, പരമ്പരാഗത സ്വര്‍ണത്തൊഴിലാളി എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണം. ഫോണ്‍: 0495 2365254.

ഗതാഗത നിയന്ത്രണം
രാമനാട്ടുകര-ഫാറൂഖ് കോളേജ് റോഡില്‍ രാമനാട്ടുകര കോളേജ് റോഡ് ജങ്ഷന് മുതല്‍ അടിവാരം ജങ്ഷന് വരെ ടാറിങ് ആരംഭിക്കുന്നതിനാല്‍ ജനുവരി 13 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇ-ലേലം
കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ സായുധസേന ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ 14 വര്‍ഷം പൂര്‍ത്തിയായ അഞ്ച് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ ജനുവരി 19ന് രാവിലെ 11 മുതല്‍ 4.30 വരെ എം.എസ്.ടി.എസ് ലിമിറ്റഡ് മുഖേന ഓണ്‍ലൈനായി പുനര്‍ലേലം ചെയ്യും. ഫോണ്‍: 0495 2722673.

വാഹന ലേലം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കാമ്പസിലെ മഹീന്ദ്ര സൈലോ വാഹനം ജനുവരി 20ന് രാവിലെ 11.30ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ലേലം ചെയ്യും. ലേലത്തിനൊപ്പം ക്വട്ടേഷനും സമര്‍പ്പിക്കാം. ഫോണ്‍: 0495 2350206.







