കൊയിലാണ്ടി ഫിലിം ഫാക്ട്ടറി പുതിയ ഭരണ സമിതി ചുമതലയേറ്റു

 

 

കൊയിലാണ്ടി: ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ (കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് ) യുടെ 2026/27 കാലയളവിലേക്കുള്ള ഭരണ സമിതി ചുമതലയേറ്റു.

ജനുവരി 4 ന് ഞായറാഴ്ച നടന്ന വാർഷിക യോഗത്തിൽ പ്രഥമ പ്രസിഡണ്ടായിരുന്ന പ്രശാന്ത് ചില്ല അവതരിപ്പിച്ച 19 അംഗ ഭരണസമിതി പാനൽ യോഗം ഐക്യകണ്ഠേന  അംഗീകരിക്കുകയായിരുന്നു.

രഞ്ജിത് നിഹാര (പ്രസിഡന്റ് ),റിനു രമേശ്‌ (വൈസ് പ്രസിഡന്റ് ),ജനു നന്തി ബസാർ (ജന.സെക്രട്ടറി ),സോബിഷ (ജോയിന്റ് സെക്രട്ടറി ),അരുൺ സി പി (ട്രഷറർ ),
സാബു കീഴരിയൂർ, പ്രശാന്ത് ചില്ല, ഹരി ക്ലാപ്സ്, അർജുൻ സാരംഗി, ആൻസൻ ജേക്കബ്ബ്, ഷിജിത് മണവാളൻ, നജീബ് പയ്യോളി, വിനോദ് കുമാർ, ബബിത പ്രകാശ്, ആഷ്‌ലി സുരേഷ്, ദീപ ബിജു, രമ്യ വിനീത്, വിഷ്ണു ജനാർദ്ദനൻ ,അജു ശ്രീജേഷ് എന്നിവരാണ് ഭരണസമിതി. ഭാസ്കരൻ വെറ്റിലപ്പാറ മുഖ്യരക്ഷാധികാരിയായി തുടരും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!