അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി


അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നും യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറ് മുതല്‍ 12 വരെ കാസര്‍കോട് ജില്ലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ആവശ്യമായ രേഖകള്‍ സഹിതം എത്തണം.

സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം പരിശീലനം
പൊതുജനങ്ങളില്‍നിന്ന് വികസന നിര്‍ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം തേടാനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി വടകര നഗരസഭയിലെ വളണ്ടിയര്‍മാര്‍ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ആര്‍. ബല്‍റാം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാതല സമിതി അംഗം മണലില്‍ മോഹനന്‍, കെ പി രാജേഷ്, സി രമേശന്‍, കെ ശ്രീശന്‍, പി ഷംന, എം ആതിര, വി കെ വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
മുനിസിപ്പല്‍തല പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ജനുവരി എട്ടിന് നടക്കുമെന്ന് ചാര്‍ജ് ഓഫീസര്‍ വി പി പ്രണവ് അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് കെമിക്കലുകള്‍, മാഗ്‌നറ്റിക് സ്റ്റിറര്‍ എന്നിവ വിതരണം ചെയ്യാന്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്കകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പി.ഒ) 673005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
ആയുര്‍വേദ തെറാപ്പിസ്റ്റ്, നഴ്‌സ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ് താത്ക്കാലിക നിയമനത്തിന് ജനുവരി ആറിന് അഭിമുഖം നടത്തും. യോഗ്യത: ആയുര്‍വേദ തെറാപ്പിസ്റ്റ് -ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ തെറാപ്പി കോഴ്‌സ് അല്ലെങ്കില്‍ ചെറുതുരുത്തി പഞ്ചകര്‍മ നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തെറാപ്പി കോഴ്‌സ്, ആയുര്‍വേദ നഴ്‌സ് -ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ ബി എസ് സി നഴ്‌സിങ് (ആയുര്‍വേദം). സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2371486.

തൊഴിലധിഷ്ഠിത കോഴ്സുകള്‍
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, ഹാര്‍ഡ്വെയര്‍ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളുടെ എം.എച്ച്.ആര്‍.ഡി (എന്‍.ഐ.ഒ.എസ്) ക്രാഷ് കോഴ്സ് ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുമായി സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8891370026, 0495-2370026.







