കർണാടകയിലെ കോൺഗ്രസ് ‘ബുൾഡോസർ രാജി’നെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ ജ്വാല


കാപ്പാട്: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധമായ ‘ബുൾഡോസർ രാജി’നെതിരെ ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാവപ്പെട്ട മനുഷ്യരുടെ കിടപ്പാടം തകർക്കുന്ന കോൺഗ്രസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സഖാവ് എൻ. ബിജീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശിവപ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കിരൺലാൽ സ്വാഗതം പറഞ്ഞു.
മേഖല ട്രഷറർ ജിഷ്ണു ബാലു ചടങ്ങിൽ സംസാരിച്ചു. എസ്.എഫ്.ഐ ഏരിയ ജോയിന്റ് സെക്രട്ടറി അഭിറാം വി.കെ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.









