നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ 30, 31, 32,33, 34 എന്നീ വാർഡുകൾ ഉൾപ്പെടുന്ന കോതമംഗലം സെക്ഷൻ ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവൺമെൻറ് ജനറൽ ആശുപത്രിയുടെ നേത്രരോഗ വിഭാഗത്തിൻ്റെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് രാജീവ് ഗാന്ധി സ്മാരകശിശുഭവനിൽ വച്ച് നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ ദൃശ്യയുടെ അധ്യക്ഷതയിൽ കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് ജീവിതശൈലി രോഗ നിർണയ പരിശോധനയും ബോധവൽക്കരണ ക്ലാസും നടന്നു.
കോഴിക്കോട് ഗവൺമെൻറ് ജനറൽ ഹോസ്പിറ്റലിലെ ഒഫ്താൽമോളജി വിഭാഗം ഡോക്ടർ ചിത്ര ക്യാമ്പിന് നേതൃത്വം നൽകി. നഗരസഭ കൗൺസിലർ മാരായ രമ്യ മനോജ്, സി.കെ ജയദേവൻ,നിഷ ആനന്ദ്, കോതമംഗലം സെക്ഷൻഹെൽത്ത് വിഭാഗം ജീവനക്കാരായ മാരായ രാജശ്രീ. കെ , അമീർ. ടി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷാജു . ആർ.പി. സ്വാഗതവും ജെ എച്ച് ഐ സൈനുദ്ദീൻ.എ നന്ദിയും പറഞ്ഞു.









