ഇരിങ്ങൽ സർഗാലയയിൽ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് തിരി തെളിഞ്ഞു: ഇരിങ്ങൽ സർഗാലയയിൽ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് തിരി തെളിഞ്ഞു: മേള ജനുവരി 11 വരെ


പയ്യോളി : ഇരിങ്ങല്‍ സര്‍ഗാലയയില്‍ അന്താരാഷ്ട്ര കരകൗശലമേള ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വടകര എം പി ഷാഫി പറമ്പില്‍ അധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ കോഴിക്കോട് ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ ഐഎഎസ് ഉം മറ്റു പ്രമുഖരും അണിനിരന്നു.
ഉദ്ഘാടനത്തിന് ശേഷം അന്താരാഷ്ട്ര കര കൗശല മേളയുടെ സ്റ്റാളുകള്‍ മന്ത്രി സന്ദര്‍ശിച്ചു. സര്‍ഗാലയയെ ലോക നിലവാരത്തിലേക്കുയര്‍ത്താന്‍ നമുക്ക് കഴിയണമെന്നും ക്രാഫ്റ്റ് വില്ലേജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
15 വിദേശ രാജ്യങ്ങളിലെയും 18 സംസ്ഥാനങ്ങളിലെയും കരകൗശല വിദഗ്ദരുടെ സാന്നിധ്യമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. ബെലൂറസ്, ഈജിപ്ത്, ഇറാന്, ജോര്‍ദാന്‍, റഷ്യാ, ശ്രീലങ്ക, ബംഗ്ലാദേശ്, യുഗാണ്ടാ, ഇസ്രയേല്‍ തുടങ്ങി പതിമൂന്ന് രാജ്യങ്ങളിലെയും 18 സംസ്ഥാനങ്ങളിലെ മൂന്നൂറോളം കരകൗശല വിദഗ്ദ്ധരും ഉണ്ട്. മേളയുടെ ഭാഗമായി ക്രാഫ്റ്റ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, ഫ്ലവര്‍ ഷോ, ലൈവ് പെര്‍ഫോമന്‍സ്, കൈത്തറി മേള തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടക്കുന്നത്. ഡിസംബര്‍ 23 ന് ആരംഭിച്ച മേള ജനുവരി 11നു സമാപിക്കും









