കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായി യു.കെ.ചന്ദ്രനെ തെരഞ്ഞെടുത്തു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായി യു.കെ.ചന്ദ്രനെ തെരഞ്ഞെടുത്തു. 22 വോട്ടുകളാണ് യു.കെ.ചന്ദ്രന്‍ നേടിയത്. 19 വോട്ടുകള്‍ യു.ഡി.എഫ് നേടി. ഒരു വോട്ട് അസാധുവായി.
യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച മാനവികം സ്ഥാനാർത്ഥിയുടെ വോട്ടാണ് അസാധുവായത്. സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗമായ യു.കെ.ചന്ദ്രന്‍ പന്തലായനി സെന്‍ട്രലില്‍ നിന്നാണ് നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍.
രാവിലെ പത്തരയ്ക്ക് നഗരസഭാ കൗണ്‍സില്‍ ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫി്ന്റെ വിയ്യൂരില്‍ നിന്നുള്ള കൗണ്‍സിലര്‍ അഡ്വ. പി.ടി.ഉമേന്ദ്രനായിരുന്നു എതിർ സ്ഥാനാർത്ഥി. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിക്ക് മുമ്പാകെ ചെയര്‍മാന്‍ സത്യപ്രതിജ്ഞ ചെയ്തു.
എ.കെ.ജി സ്പോര്‍ട്സ് സെന്ററിന്റെ പ്രധാന സംഘാടകനും ഉഷ സ്‌കൂള്‍ ഓഫ് സ്പോര്‍ട്സിന്റെ തുടക്കത്തില്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ചയാളുമാണ് യു.കെ.ചന്ദ്രന്‍. ഉച്ചയ്ക്ക് 2.30നാണ് വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ്.









