തബല ദേശീയ ശില്പശാല ആരംഭിച്ചു

 

 

കൊയിലാണ്ടി: തബലദേശീയ ശില്പശാല ആരംഭിച്ചു. താളം ഫൌണ്ടേഷൻ്റെയും പൂക്കാട് കലാലയത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യുവതലമുറയിൽ പെട്ട തബല കലാകാരന്മാർക്കായി പൂക്കാട് കലാലയത്തിൽ തീവ്ര പരിശീലന ശില്പശാല ആരംഭിച്ചു. കലാലയം അശോകം ഹാളിൽ അഡ്വ. കെ.ടി. ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് പ്രശസ്ത തബല വാദകൻ പണ്ഡിറ്റ് ഉമേഷ് മോഗെ പൂനെ ഉദ്ഘാടനം ചെയ്തു.

യു. കെ. രാഘവൻ വിശിഷ്ടാതിഥിയെ പൊന്നാട ചാർത്തി കലാലയത്തിൻ്റെ സ്നേഹോപഹാരം
സമർപ്പിച്ചു . വാദ്യ രംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട ശിവദാസ് ചേമഞ്ചേരിയെ സദസ്സിൽ വെച്ച് ആദരിച്ചു. പണ്ഡിറ്റ് ഉമേഷ് മോഗെ ഉപഹാരസമർപ്പണം നടത്തി. ചടങ്ങിൽ ശിവദാസ് കാരോളി,
ശിവദാസ് ചേമഞ്ചേരി യു.കെ. രാഘവൻ, ശിൽപശാല ഡയരക്ടർ അർജുൻ കാളി പ്രസാദ് , സുമിത് നായിക്, സുനിൽ തിരുവങ്ങൂർ ഉണ്ണി കുന്നോൽ എന്നിവർ സംസാരിച്ചു

തെരെഞ്ഞെടുത്ത മുപ്പത് യുവ കലാകാരന്മാരാണ് കേമ്പിൽ പങ്കെടുക്കുന്നത്. ദ്വിദിന ശില്പശാലയുടെ സമാപന ദിവസമായ ചൊവ്വാഴ്ച വൈകീട്ട് 5 മണിയ്ക്ക് ഭാംസുരി കച്ചേരി നടക്കും. സുനിൽകുമാർ ബാംഗ്ളൂർ, അർജുൻ കാളി പ്രസാദ് എന്നിവരാണ് സംഗീത വിരുന്ന് ഒരുക്കുന്നത്

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!