കൊയിലാണ്ടിയില്‍ യു ഡി എഫ് റോഡ് ഷോയില്‍ അണിനിരന്ന് ആയിരങ്ങൾ


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യു ഡി എഫ് റോഡ് ഷോയില്‍ അണിനിരന്ന് ആയിരങ്ങൾ
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഷാഫി പറമ്പില്‍ എംപി, ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ അണിനിരന്നു.
തുടര്‍ച്ചയായ ഭരണം അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനും വഴിവെക്കും. മാറാന്‍ കൊതിച്ച് കൊയിലാണ്ടി, മാറ്റാനുറച്ച് യു ഡി എഫ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യു ഡി എഫ് പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നിലേക്ക് സമര്‍പ്പിക്കുന്നത്.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ 9 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
യു ഡി എഫ് മുന്‍സിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഇയ്യഞ്ചേരി അധ്യക്ഷനായി. മുന്‍സിപ്പല്‍ യു ഡി എഫ് കണ്‍വീനര്‍ കെ.പി. വിനോദ് കുമാര്‍, മഠത്തില്‍ നാണു, വി.പി.ഇബ്രാഹിം കുട്ടി, എ. അസീസ്, തന്‍ഹീര്‍ കൊല്ലം, മഠത്തില്‍ അബ്ദുറഹിമാന്‍ എന്നിവര്‍ ംസസാരിച്ചു. റോഡ് ഷോ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ചു. നഗരസഭയിലെ 46 വാര്‍ഡുകളിലേയും സ്ഥാനാര്‍ത്ഥികള്‍ അണിനിരന്നു.









