കാനത്തിൽ ജമീല എംഎൽഎയുടെ നിര്യാണത്തിൽ അനുശോചിച്ച് മൗന ജാഥയും അനുശോചന യോഗവും ചേർന്നു


കൊയിലാണ്ടി: കാനത്തിൽ ജമീല എംഎൽഎയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കൊയിലാണ്ടിയിൽ സർവ്വകക്ഷി നേതൃത്വത്തിൽ മൗന ജാഥയും അനുശോചന യോഗവും ചേർന്നു. കെ കെ മുഹമ്മദ് അധ്യക്ഷനായി. എൽ ജി ലിജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്,നഗരസഭാ ചെയർപേഴ്സൻ കെ പി സുധ, കെ പി വിനോദ് കുമാർ, ഇ കെ അജിത്ത്, എം പി ശിവാനന്ദൻ, വി പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ്, ഹമീദ്, സി സത്യചന്ദ്രൻ, പി വിശ്വൻ, കെ എം രാജീവൻ, അസീസ് ,കെ ദാസൻ തുടങ്ങിയവർ സംസാരിച്ചു









