ഹാര്‍ബര്‍ റോഡിന്റെ ശോചനീയാവസ്ഥ; പരാതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ്


കൊയിലാണ്ടി : കൊയിലാണ്ടി ഹാര്‍ബര്‍ റോഡിന്റെ ശോചനീയാവസ്ഥ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹാര്‍ബര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.
യൂണിറ്റ് വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കര്‍, സെക്രട്ടറി ഇസ്മായില്‍ ടി.പി, ഇബ്രാഹിംകുട്ടി വിപി, കൗണ്‍സിലര്‍, അഹമ്മദ് ഹാജി ജുമാന, അന്‍ജഷ് മാക്കൂട്ടത്തില്‍, ദേവദാസന്‍ കെ.വി ,അഹമ്മദ് ടി.പി,ഷാഫി എ.പി,യാസര്‍ ടി.പി,ഹനീഫ കിസ്മത്ത് എന്നിവര്‍ നേതൃത്വം നല്‍കി






