പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ജില്ലാ തല ശില്പശാല


കൊയിലാണ്ടി : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി ‘നമുക്ക് പറയാം’ പോലീസിംഗിൽ പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ജില്ലാ തല ശില്പശാല കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ ജില്ലാ പോലിസ് മേധാവി കെ.ഇ ബൈജു ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് റൂറൽ അഡീഷണൽ എസ്.പി ഏ.പി. ചന്ദ്രൻ , കേരള പോലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജീഷ് ചെമ്മേരി എന്നിവർ ആശംസ നേർന്ന പരിപാടിയിൽ KPOA സംസ്ഥാന ജോ:സെക്രട്ടറി ശ്രി. രമേശൻ വെള്ളോറ അവതരിപ്പിച്ച സംസ്ഥാന കമ്മിറ്റി കാഴ്ചപാടിനെയും, KPOA ജില്ലാ സെക്രട്ടറി ശ്രി. വി.പി ശിവദാസൻ അവതരിപ്പിച്ച ജില്ലാ കമ്മിറ്റി കാഴ്ചപാടിനെയും മുൻനിർത്തി 75 പേർ 8 ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചർച്ചകളെ KPOA സംസ്ഥാന ജോ: സെക്രട്ടറി ശ്രീജിഷ് ജി. എസും, KPOA സംസ്ഥാന കമ്മിറ്റി അംഗം ഏ. വിജയനും ക്രോഡീകരിച്ചു.
പോലിസ് സ്റ്റേഷനുകൾ സേവന കേന്ദ്രങ്ങളും പരിരക്ഷയുമുറപ്പാക്കുന്ന കേന്ദ്രങ്ങളായി മാറാൻ അംഗസംഖ്യയും ഭൗതിക സാഹചര്യങ്ങളും ഉയർത്തണമെന്നും, പോലിസിൽ നിയമന യോഗ്യത ഡിഗ്രിയും, കംപ്യൂട്ടർ പരിജ്ഞാനവും ആക്കി ഒറ്റ കേഡർ നിയമനം നടപ്പാക്കി പ്രൊമോഷൻ സാധ്യതകൾ വർദ്ദിപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള നിരവധി നിർദ്ദേശങ്ങൾ ഉയർന്നു വന്നു. KPOA ജില്ലാ ട്രഷറർ രഞ്ജിഷ് . എം അധ്യക്ഷത വഹിച്ച ചടങ്ങിൽ KPOA സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. മുഹമ്മദ് സ്വാഗതവും KPOA ജില്ലാ ജോ: സെക്രട്ടറി K.K ഗിരീഷ് നന്ദിയും പറഞ്ഞു.






