കൊയിലാണ്ടി നഗരസഭ കേരളോത്സവം: കലാപരിപാടികള്‍ സമാപിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി രണ്ട് ദിവസമായി ടൗണ്‍ ഹാളില്‍ നടന്നുവന്ന കലാപരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനം ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായി.
വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും വൈസ് ചെയര്‍മാന്‍ കെ സത്യന്‍ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ കെ എ ഇന്ദിര ടീച്ചര്‍, കെ ഷിജു മാസ്റ്റര്‍, ഇ കെ അജിത്ത് മാസ്റ്റര്‍, കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍, കേരളോത്സവം കോഓഡിനേറ്റര്‍ പി കെ ശ്രീനി, പ്രോഗ്രാം കണ്‍വീനര്‍ ശശി കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.










