എന്റെ സചിത്ര പുസ്തകം രക്ഷിതാക്കള്‍ക്കുള്ള പഠനോപകരണ നിര്‍മ്മാണ ശില്പശാല ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന എന്റെ സചിത്ര പുസ്തകം രക്ഷിതാക്കള്‍ക്കുള്ള പഠനോപകരണ നിര്‍മ്മാണ ശില്പശാലയുടെ കൊയിലാണ്ടി നഗരസഭ തല ഉദ്ഘാടനം പുളിയഞ്ചേരി യു. പി. സ്കൂളില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി. പി. ശൈലജ അധ്യക്ഷതവഹിച്ചു. എച്ച്എം സുപര്‍ണ, പി ടി എ പ്രസിഡന്റ പ്രബീഷ്, എസ്. ആര്. ജി. കണ്‍വീനര്‍ ഷംന എന്നിവര്‍ സംസാരിച്ചു. കിഷോര്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
പന്തലായനി ബി ആര് സി കോര്‍ഡിനേറ്റര്‍ അബിജ, ബി ആര് സി സ്പെഷലിസ്റ്റ് ഷൈജ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.



