ദേശീയപാത വികസനം: നന്തി-കീഴൂര്‍ റോഡ് അടക്കുന്നതിനെതിരെ പ്രതിഷേധവുമായി ജനകീയ കമ്മിറ്റി


കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നന്തി-കീഴൂര്‍ റോഡ് അടക്കുന്നതിനെതിരെ പ്രതിഷേധവുമായി ജനകീയ കമ്മിറ്റി. നന്തിയിലെ വാഗാഡ് ലേബര്‍ ക്യാമ്പ് ഉപരോധിച്ചുകൊണ്ടാണ് ജനകീയ കമ്മിറ്റി പ്രതിഷേധിച്ചത്. ഉപരോധ സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
നന്തിയില്‍ നിന്നും കിഴൂര്‍ , ചിങ്ങപുരം ഭാഗങ്ങളിലേക്ക് എളുപ്പം പോകാനുള്ള വഴിയാണിത്. കൂറ്റന്‍ മതിലുകള്‍ വരുന്നതോടെ റോഡിലൂടെ ഗതാഗതം വഴിമുട്ടും. ഈ സാഹചര്യത്തിലാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനകീയ കമ്മിറ്റിക്ക് കീഴില്‍ അണിനിരന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.










