കൊയിലാണ്ടിയിലെ വിവിധ കടകളില്‍ മോഷണം; സി. സി ടി.വി. ദൃശ്യങ്ങള്‍ പുറത്ത്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ കടകളില്‍ മോഷണം. ഈസ്റ്റ് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീപാര്‍ലര്‍, ഉസ്താദ് ഹോട്ടല്‍, കൊയിലാണ്ടി സ്റ്റോര്‍ ഹോം അപ്ലയിന്‍സ്, ബി കേക്ക് എന്നിവിടങ്ങളിലാണ് മോഷണം, ഇന്നു രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
റോസ്‌ബെന്നറ്റ് ബ്യൂട്ടീപാര്‍ലറില്‍ ഗ്ലാസ് തകര്‍ത്താണ് മോഷണം നടത്തിയത് ഇവിടെ നിന്നും, 18,000 രൂപ പോയതായാണ് വിവരം, തൊട്ടടുത്ത ഉസ്താദ് ഹോട്ടലിലും, ബികേക്കിലും പൂട്ട് തകര്‍ത്തിട്ടുണ്ട്. കൊയിലാണ്ടി സ്റ്റോറില്‍ നിന്നും 8000 രൂപയും മോഷണം പോയി. കൊയിലാണ്ടി പോലീസ് എത്തി സി. സി ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു










