ലോക വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ ദിനം ആചരിച്ചു.
കൊയിലാണ്ടി: ജൂണ്‍ 15 ലോക വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ ദിനം സീനിയര്‍ സീറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍ ഉദ്ഘാടനം ചെയ്തു.
വയോജനങ്ങളെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കി. ഇബ്രാഹിം തിക്കോടി, മുഖ്യ പ്രഭാഷണം നടത്തി. എന്‍. കെ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
പി. രത്‌നവല്ലി, കെ. സുകുമാരന്‍, ഇ. അശോകന്‍, കെ. ബാലകൃഷ്ണന്‍, വി. എം. രാഘവന്‍, അഡ്വ. വി. പി. മുഹമ്മദലി, എ. കെ. ദാമോദരന്‍ നായര്‍, എം. കുഞ്ഞികൃഷ്ണന്‍ നായര്‍, ഇ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



