രാസലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് ‘പ്രതീക്ഷ’


തിരുവങ്ങൂർ: പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രാസലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. രാസലഹരി – രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നതു സംബന്ധിച്ച് സിവിൽ എക്സൈസ് ഓഫീസർ എം.കെ .അഖില ക്ലാസെടുത്തു. ഉണ്ണി മാടഞ്ചേരി, അബ്ദുള്ള കോയ പരത്തോട്ടത്തിൽ, ടി.പി.സുകുമാരൻ, ഗീത.വി.പി എന്നിവർ സംസാരിച്ചു.










