



മുചുകുന്ന്: തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 700 രൂപ ഉറപ്പുവരുത്തണമെന്ന് മുചുകുന്നിൽ ചേർന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖല കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഐ എൻ ടി യു സി റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കിഴക്കെയിൽ രാമകഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഐ എൻ ടി യു സി മൂടാടി മണ്ഡലം പ്രസിഡണ്ട് രാജൻ കെ പി അധ്യക്ഷത വഹിച്ചു. ഇന്ദിര എൻ സ്വാഗതം പറഞ്ഞു, ഐ എൻ ടി യു സി റീജിയണൽ വൈസ് പ്രസിഡണ്ട് പി രാഘവൻ, റഷീദ് പുളിയഞ്ചേരി, ശങ്കരൻ കെ വി , അശോകൻ തീർത്ഥം , ശശീന്ദ്രൻ, സുഷമ പഴയതെരുവത്ത് എന്നിവർ സംസാരിച്ചു







