പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്സ് ജ്വല്ലറിയിലെ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 

 

പയ്യോളി: പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്‌സ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ ദമ്പതികൾ നാല് ഗ്രാമിലധികം സ്വർണം മോഷ്ടിച്ചു കടന്നു കളഞ്ഞു.

ഇന്ന് വൈകുന്നേരം ഏകദേശം 3 മണിയോടെയാണ് സംഭവം.

ജ്വല്ലറി ഉടമയായ വി.ഡി. സുരേഷ് ദമ്പതികളെ കടയിലിരുത്തിയ ശേഷം പുറത്തുപോയ തക്കം നോക്കിയാണ് മോഷണം നടന്നത്. സുരേഷ് അൽപസമയത്തിനകം തിരിച്ചെത്തിയപ്പോഴേക്കും ദമ്പതികൾ സ്വർണം കവർന്ന് രക്ഷപ്പെട്ടിരുന്നു. ഏകദേശം നാല് ഗ്രാമിലേറെ സ്വർണമാണ് മോഷണം പോയതായി കണക്കാക്കുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!