കിണറിൽ വീണപശുവിനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്
പേരാമ്പ്ര,: പൈതൊത്ത് വിളയാട്ട്കണ്ടിമുക്കിൽ കിണറിൽ വീണ പശുവിന് രക്ഷകരായത് അഗ്നി രക്ഷാസേന. വളയംകണ്ടം കള്ളിപ്പാലം പി സി ദാമോദരൻ എന്നയാളുടെ പശുക്കിടാവ് ആൾമറയില്ലാത്ത കിണറിൽ വീഴുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, സീനിയർ ഫയർ ഓഫീസർ നിഗേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന പശുക്കിടാവിനെ സുരക്ഷിതമായി കരയ്ക്കെടുത്തു.
നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, പി പി രജീഷ്, സിജീഷ്, സനൽരാജ്, കെ പി വിപിൻ, ജിനേഷ്, മനോജ്, ഹോംഗാർഡ് പി . മുരളീധരൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.