കൊയിലാണ്ടി ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി ഷോപ്പ്സ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് യൂണിയൻ


കൊയിലാണ്ടി: കേരള സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പിലാക്കുക, ഇരിപ്പിടാവകാശ നിയമം എല്ലാ ഷോപ്പുകളിലും തൊഴിലാളികൾക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഷോപ്പ്സ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് യൂണിയൻ സംസ്ഥാനകമ്മറ്റി തീരുമാനപ്രകാരം കൊയിലാണ്ടി ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സിഐടിയു കൊയിലാണ്ടി ഏരിയാ സെക്രട്ടറി സി.അശ്വനിദേവ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ വൈ. പ്രസിഡൻറ് എംപി രാമചന്ദ്രൻ അധ്യക്ഷനായി.എസ് എസ് അതുൽ, ടികെ മഞ്ജുള തുടങ്ങിയവർ സംസാരിച്ചു. യുകെ പവിത്രൻ സ്വാഗതവും എസ് തേജ ചന്ദ്രൻ നന്ദിയും പറഞ്ഞു










