വയോജനോത്സവം നടനും നാടക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു


വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ‘മടിത്തട്ട്’ സമഗ്ര വയോജന പരിപാലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വയോജനോത്സവം നടനും നാടക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് കെ പി ഗിരിജ അധ്യക്ഷയായി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി മിനിക, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സന്തോഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ കെഎം സത്യൻ മാസ്റ്റർ, ശശികല ദിനേശൻ, കെ പി സൗമ്യ, ബ്ലോക്ക് മെമ്പർ നൂസൈബ മൊട്ടെമ്മൽ, ബി ഡി ഒ ദീപുരാജ്, സിഡിപിഒ കെ വി രജിഷ എന്നിവർ സംസാരിച്ചു.
തുടർന്ന് വയോജനങ്ങളുടെ കലാപരിപാടികൾ, നാട്ടുകൂട്ടം തലശ്ശേരിയുടെ നാടൻ പാട്ടുകൾ, ജാനൂ തമാശ ഫെയിം ലിധി ലാൽ, സുധാകരൻ തത്തോത്ത് എന്നിവരുടെ ഹാസ്യ വിരുന്ന് എന്നിവയും അരങ്ങേറി.










