ആർട്ടിസ്റ്റ് ശശി കോട്ടിനെ അനുസ്മരിച്ചു

 

കൊയിലാണ്ടി:  പ്രശസ്ത ചിത്രകാരനും, രംഗപടകലാ വിദഗ്ധനുമായിരുന്ന ആർട്ടിസ്റ്റ് ശശി കോട്ടിനെ പൂക്കാട് കലാലയം അനുസ്മരിച്ചു. കാലത്ത് മുപ്പത് ചിത്രകാരന്മാരുടെ വര പ്രണാമത്തോടെ നിലാവു് 25 എന്ന പരിപാടി ആരംഭിച്ചു. തുടർന്ന് നടന്ന സുഹൃദ് സംഗമത്തിൽ ജീവിതത്തിൻ്റെ നാനാതുറകളിലുള്ളവർ ഓർമ്മകൾ പങ്കിട്ടു.

വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം ആർട്ടിസ്റ്റ് ജയൻ ബിലാത്തികുളം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിസണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു . യു.കെ. രാഘവൻ അനുസ്മരണ പ്രസംഗം നടത്തി. ശശി കോട്ട് സ്മാരക അവാർഡ് നേടിയ കുമാരി നിഹാരി ഗ രാജിന് വർണമുദ്ര ശിവദാസ് ചേമഞ്ചേരി സമർപ്പിച്ചു സമ്മേളനത്തിൽ അഡ്വ കെ.ടി. ശ്രീനിവാസൻ, അഡ്വ വി.സത്യൻ , ശിവദാസ് കാരോളി , എ.കെ രമേശ്, സുനിൽ തിരുവങ്ങൂർ, നിഹാരിഗ രാജ് എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!